യേശുവിന്റെ നാമത്തിൽ ഞാൻ പറയുന്നത് ഞാൻ കാണും
ഞാൻ ശക്തനാണ് (എഫെ 6 : 10)
ഞാൻ ആരോഗ്യവാനാണ് (1 പത്രൊ 2 : 24)
ഞാൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു (എഫെ 1 : 3)
ഞാൻ സ്വതന്ത്രനാകുന്നു (യോഹ 8 : 36)
ഞാൻ ദൈവത്തിന്റെ പ്രീയപുത്രൻ ആകുന്നു (മർക്കൊസ് 1 : 11)
ഞാൻ ദൈവത്തിന്റെ യും മനുഷ്യരുടെയും കൃപലഭിച്ചവനാകുന്നു. (ഉല്പ 39 : 2 – 3)
ഞാൻ എന്റെ കണ്ണുകളാൽ കാണുന്നതിനെ കുറിച്ച് അല്ലാ മറിച്ച് വിശ്വാസത്താൽ ആശിക്കുന്നതും കാണാത്ത കാര്യത്തെ കുറിച്ചും സംസാരിക്കുന്നു. (2 കൊരി 4 : 18)
ഞാൻ വിലയേറിയ വിത്ത് ആകുന്നു (ലൂക്കൊ 8 : 15)
ഞാൻ ദൈവത്തിന്റെ ഭവനത്തിൽ നല്ല നിലത്ത് നട്ടിരിക്കുന്ന വിത്ത്പോലെയാകുന്നു. (സങ്കീ – 92 : 11)
ഞാൻ യഹോവയുടെ സന്നിധിയിൽ നല്ല പന വൃക്ഷപ്പോലെ തെഴക്കയും,ദേവദാരുപോലെ വളരുകയും ചെയ്യും (സങ്കീ 92 : 12)
ഞാൻ തക്കകാലത്തു ഫലം കായിക്കുന്ന വൃക്ഷപ്പോലെയാകുന്നു (സങ്കീ 1 : 3)
ഞാൻ തളിർത്തും പുഷ്ടിവെച്ചും, പച്ചപിടിച്ചും ഇരിക്കും. (സങ്കീ 92 : 14)
എന്റെ വാർദ്ധക്യത്തിലും ഞാൻ പുതുതായും പുഷ്ടിപ്പെട്ടും ഇരിക്കും. (സങ്കീ 92 : 14)
എന്റെ ഇലകൾ വാടാത്തതും, എന്റെ എല്ലാപ്രവർത്തികളും യേശുവിന്റെ നാമത്തിൽ, അനുഗ്രഹിക്കപ്പെടും. (സങ്കീ 1 : 3)
യേശുവിന്റെ നാമത്തിൽ, സകലവും എനിക്കു നന്മെക്കായി കൂടി വ്യാപരിക്കുന്നു. (റോമ 8 : 28)
ക്രിസ്തുയേശുവിൽ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു (എഫെ 1 : 3)
ഞാൻ ആത്മാവാകുന്നു
എന്റെ ആത്മാവിനു പ്രാണൻ ഉണ്ട്
എന്റെ ആത്മാവും എന്റെ പ്രാണനും ശരീരത്തിൽ വസിക്കുന്നു
എന്റെ ആത്മാവ് എന്റെ പ്രാണനോടു അറിയിക്കുന്നു. എന്റെ പ്രാണൻ അതു കേൾക്കുകയും, സ്വീകരിക്കുകയും എന്റെ ശരീരത്തോടു നിർദ്ദേശിക്കയും ചെയ്യുന്നു എന്റെ ശരിരം അത് അനുസരിക്കയും ചെയ്യുന്നു
യേശുവിന്റെ നാമത്തിൽ, ഞാൻ എന്റെ ശരീരത്തോട് സംസാരിക്കുന്നു
ദൈവത്തിന്റെ അവഗണിക്കാനാവാത്ത ജീവൻ എന്റെ ജീവിതത്തിൽ എപ്പോഴും പ്രകടമാണ്.
എന്റെ പുർണ്ണ ശരീരത്തോടു ഞാൻ ജീവനെ സംസാരിക്കുന്നു
എന്റെ മനസ്സിനോടു ഞാൻ പറയുന്നു ക്രിസ്തുവിന്റെ മനസ്സെന്നപ്പോലെ തികഞ്ഞ മനസ്സുളളവനായിരിക്ക. ദൈവവചനത്താൽ ഞാൻ കല്പിക്കുന്നു ക്രമീകരിക്കപ്പടുക
എന്റെ ടെൻഡോണുകളോടും ഞരമ്പുകളോടും ഞാൻ ജീവനെ കല്പ്പ്പിക്കുന്നു.
എന്റെ പേശികളോടും അസ്ഥിബന്ധങ്ങളോടും ഞാൻ ശക്തിയെ കല്പ്പ്പിക്കുന്നു.
എന്റെ ഹൃദയത്തോട് ഞാൻ ചൈതന്യം ഉണ്ടാകുവാൻ കല്പ്പ്പിക്കുന്നു.
ശരിയായ രീതിയിൽ ശ്വാസോച്ഛാസ പ്രവർത്തനം നിലനിർത്തുവാൻ ഞാൻ എന്റെ ശ്വാസകോശങ്ങളോടും ടിഷ്യൂകളോടും കല്പ്പ്പിക്കുന്നു
എന്റെ വൃക്കകൾ, കരൾ, പാൻക്രിയാസ് എന്നിവയോട് ഞാൻ പൂർണ്ണതയിൽ ആകുവാൻ കല്പ്പ്പിക്കുന്നു.
എന്റെ രക്തത്തിലെ ഓരോ കോശങ്ങളിലും ജീവൻ ഉണ്ടാകുന്നു
എന്റെ എല്ലുകളും സന്ധികളും തരുണാസ്ഥികളും ക്രമീകരിക്കപ്പടുക
എന്റെ ശരീരത്തിലെ മുഴുവൻ അവയവങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
എന്റെ കണ്ണുകൾ വ്യക്തമായും പൂർണ്ണമായും കാണുന്നു
എന്റെ ചെവികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു
പുതുതായി ജനിച്ച കുഞ്ഞിന്റെയും ദൈവത്തിന്റെയും സൗന്ദര്യം എന്നപോലെ എന്റെ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാണ്
എന്റെ തലമുടിക്ക് ബലവും ജീവനും എന്റെ തലമുടിയുടെ കൊഴീച്ചിൽ വിട്ടുമാറി യഥാസ്ഥലത്ത് തുടരുവാൻ ഞാൻ കൽപ്പിക്കുന്നു, വളർച്ച ആവശ്യമുള്ളിടത്ത് ഞാൻ വളർച്ച കൽപ്പിക്കുന്നു
എന്റെ പല്ലുകൾ, മോണകൾ, താടിയെല്ലുകൾ, നാഡികൾ, രക്ത വിതരണം എന്നിവയെല്ലാം ആരോഗ്യമുള്ളതും, ശക്തവും തികഞ്ഞതുമാണ്
എന്റെ എല്ലാ ഹോർമോണുകളും ന്യൂറോകെമിക്കൽ ട്രാൻസ്മിറ്ററുകളും പരസ്പരം തികച്ചും യോജിച്ചതും അവയുടെ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി സാധാരണയായി പ്രവർത്തിക്കയും ചെയ്യുന്നു.
എന്റെ ആമാശയം ശക്തിപ്പെട്ടതും കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ദഹിപ്പിക്കുവാനും ആഗിരണം ചെയ്യുവാനും സ്വാംശീകരിക്കുവാനും, മാലിന്യങ്ങൾ പതിവായി പുറന്തള്ളുവാനും എന്റെ ദഹനവ്യവസ്ഥയ്ക്ക് കഴിയുന്നു.
അമിതമായ ഭക്ഷണം, നൂതന സാങ്കേതികവിദ്യകൾ,സമൂഹികമാധ്യമങ്ങൾ എന്നിവയോടുള്ള ആസക്തി, അലസത, മടി, നീട്ടിവെക്കൽ, അമിതമായ ഉറക്കം, ഏഷണി എന്നിവയുടെ മേൽ ഞാൻ പരിപൂണ്ണ ആധിപത്യം സ്ഥാപികയും, ക്രിസ്തുവിനോടുള്ള അനുസരണത്തിലും ആയിരിക്കുന്നു. യേശുവിനെപ്പോലെ ഞാനും ഈ ഭൂമിയിൽ ജീവിക്കുന്നു
ദൈവം സൃഷ്ടിച്ചതെല്ലാം എനിക്ക് ജീവനും രോഗശാന്തിയും പ്രദാനം ചെയ്യുന്നു, അതിനാൽ ഭക്ഷണം, പൊടി, മൃഗങ്ങൾ മുതലായവയിൽ നിന്നുള്ള അലർജിക്ക് എന്റെ മേൽ ഒരു അധികാരവുമില്ല. *ദൈവം എനിക്ക് ഭൂമിയിലുള്ള സകലതിനും മേൽ പുർണ്ണ ആധികാരം നൽകിയിരിക്കുന്നു
എന്റെ പ്രത്യുത്പാദന സംവിധാനം മിതമായ അളവിലും നല്ല കാര്യക്ഷമായ ബീജങ്ങൾ ഉൽപാദിപ്പിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു
എന്റെ പ്രത്യുത്പാദന സംവിധാനം അവശ്യക്കതയ്കു അനുസരിച്ച് നല്ല അണ്ടങ്ങളെ ഉൽപാദിപ്പിക്കുകയും ഗർഭസ്ഥ ശിശുവിനു ജന്മം നൽക്കൂം വരെയും സംരക്ഷണം നൽകുകയും ശിശുവിനു വേണ്ട വളർച്ച പരിപോഷിപ്പിക്കുകയും ചെയ്യുന്നു
എന്റെ ശരീരത്തിലെ ഓരോ അവയവവും, ഓരോ കോശങ്ങളും ദൈവം പ്രവർത്തിപ്പാൻ സൃഷ്ടിച്ചാക്കിയതായ അതെ പൂർണ്ണതയിൽ പ്രവർത്തിക്കുകയു൦ ചെയ്യുന്നു, യേശുവിന്റെ നാമത്തിൽ എന്റെ ശരീരത്തിലെ എല്ലാ കുറവുകളെയും ഞാൻ വിലക്കുന്നു.
എന്റെ മുഴുവൻ ശരീരഘടനയും, പരിണാമവും, മാനസ്സികതയും, ക്രിസ്തുയേശുവിന്റെ മഹത്വത്തിൽ പരിപൂർണ്ണമാണ്
യേശുവിനു മഹത്വം! ഹല്ലേലൂയാ! ആമേൻ.
പിതാവായ ദൈവം, എന്നെ സ്നേഹിക്കുന്നു
ദൈവപുത്രൻ, എന്നെ സ്നേഹിക്കുന്നു
ദൈവആത്മാവ് എന്നെ സ്നേഹിക്കുന്നു
ശാലോംHA