നമുക്കുള്ള ഓരോ ബന്ധവും നമ്മുടെ ഉള്ളിൽ ഒരു ശക്തി അല്ലെങ്കിൽ ബലഹീനത വളർത്തുന്നു.
1. നല്ല സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കണം
സദൃശവാക്യങ്ങൾ 12:26, ”നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു..”
2. നല്ല സുഹൃത്തുക്കൾ ഏഷണി ചെയ്യരുത് സദൃശവാക്യങ്ങൾ 16:28, “വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. ”..
3. നല്ല സുഹൃത്തുക്കൾ വിശ്വസ്തരാകുന്നു
സദൃശവാക്യങ്ങൾ 17:17, “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്ന” ..
4. നല്ല സുഹൃത്തുക്കൾ സത്യം സംസാരിക്കുന്നു
സദൃശവാക്യങ്ങൾ 27: 5-6, “മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്, സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.”
5. നല്ല സുഹൃത്തുക്കൾ പരസ്പരം മൂർച്ച കൂട്ടുന്നു
സദൃശവാക്യങ്ങൾ 27:17, “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.”
6. നല്ല സുഹൃത്തുക്കൾ വലിയ ഉപദേശം നൽകുന്നു
സദൃശവാക്യങ്ങൾ 27: 9, “തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.”
7. നല്ല സുഹൃത്തുക്കൾ അവരുടെ സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്യുന്നു
റോമർ 12:15, “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ. ”
8. നല്ല സുഹൃത്തുക്കൾക്ക് അതിരുകൾ അറിയാം
സദൃശവാക്യങ്ങൾ 25:17, “കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുതു. ”
9. നല്ല സുഹൃത്തുക്കൾ ത്യാഗം ചെയ്യുവാൻ തയ്യാറാകുന്നു
യോഹന്നാൻ 15: 12-13, “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല..”..
“ആളുകൾ നിങ്ങളെ ഇഷ്ടപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ നിങ്ങളോട് തെറ്റ് ചെയ്യുമ്പോൾ അവരോട് ക്ഷമിക്കുക. തെറ്റുകൾ ഓർക്കുന്നത് ഒരു സൗഹൃദത്തെ തകർക്കും … … (സദൃശവാക്യങ്ങൾ 17: 9)
March 13
Jabez cried out to the God of Israel, “Oh, that you would bless me and enlarge my territory! Let your hand be with me, and keep me from harm so