ശത്രു നിങ്ങളുടെ വിധിയെ പിന്തുടരുമ്പോൾ, അവൻ നിങ്ങളുടെ വ്യക്തിത്വത്തെ ആശയക്കുഴപ്പത്തിലാക്കുവാൻ ശ്രമിക്കും.
ദൈവം നിങ്ങളെ കുറിച്ചു പറയുന്നത് എന്ത് എന്നു അറിയുക ..!
സാഹചര്യങ്ങൾ അതിശക്തമാകുമ്പോഴും ദൈവത്തിന്റെ ഒരു പൈതൽ യഹോവയുടെ വഴികളിൽ നടക്കുന്നു.
“നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. ”…. (റോമർ 8:15)
നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു – 1 തെസ്സലൊനീക്യർ 1: 4
ദൈവം നമ്മെ വിളിച്ചിരിക്കുന്നു – 2 തിമോത്തി 1: 9
നിങ്ങളെ ദൈവം തന്റെ പ്രതിച്ഛായയിലേക്ക് രൂപാന്തരപ്പെടുത്തിയിരിക്കുന്നു. – 2 കൊരിന്ത്യർ 3:18
നിങ്ങൾ ഒരു പുതിയ സൃഷ്ടിയാകുന്നു. – 2 കൊരിന്ത്യർ 5: 17
നിങ്ങൾ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു – 1 കൊരിന്ത്യർ 6:19
നിങ്ങളുടെ എല്ലാ പാപങ്ങളിൽ നിന്നും വീണ്ടെടുത്തിരിക്കുന്നു – എഫെസ്യർ 1: 7
ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നു – ഗലാത്യർ 3: 13
നിങ്ങളെ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു – ഗലാത്യർ 3: 9
യഹോവ നിന്നെ വാലല്ല, തല ആക്കും-ആവർത്തനം 28:13
നിങ്ങൾ താഴ്ച പ്രാപിക്കയില്ല. – ആവർത്തനം 28:13
യേശു ക്രിസ്തുവിന്റെ രക്തത്താൽ നിങ്ങൾ സകലത്തെയും ജയിച്ചിരിക്കുന്നു- വെളിപാട് 12:11
സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുന്നു – യോഹ 8:31
നിങ്ങൾ കർത്താവിൽ ബലം പ്രാപിക്കുന്നു – എഫെസ്യർ 6:10
അവന്റെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു – 1 പത്രോസ് 2:24
ക്രിസ്തുയേശുവിലുള്ള നിങ്ങൾ ശിക്ഷാവിധിയിൽ നിന്നും സ്വതന്ത്രരാണ് – റോമർ 8: 1
ക്രിസ്തുമൂലം നിങ്ങളെ ദൈവത്തോടു നിരപ്പുവരുത്തിയിരിക്കുന്നു – 2 കൊരിന്ത്യർ 5:18
നിങ്ങൾ ക്രിസ്തുവിനോടൊപ്പം സംയുക്ത അവകാശികളാകുന്നു – റോമർ 8:17
നാമ്മോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു – റോമർ 8:37
നിങ്ങൾ അവനിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു – എഫെസ്യർ 1: 6
നിങ്ങൾ അവനിൽ രക്ഷ പ്രാപിച്ചു- എഫെസ്യർ 2: 5
നിങ്ങൾ പാപത്താൽ മരിച്ചു – റോമർ 6: 2
ക്രിസ്തുവിനോടു കൂടെ ജീവിക്കുന്നു – എഫെസ്യർ 2: 5
ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടാകുന്നു – ഫിലിപ്പിയർ 2: 5, 1 കൊരിന്ത്യർ 2:16
ക്രിസ്തുയേശുവിൽ നിങ്ങൾ സകലത്തിന്നും മതിയാകുന്നു. – ഫിലിപ്പിയർ 4:13
നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു – മത്താ 5:14
നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു – മത്തായി 5:13
ക്രിസ്തു നിങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുന്നു – 2 കൊരിന്ത്യർ 2:14
നിങ്ങൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാകുന്നു – കൊലൊസ്സ്യർ 3:12
നിങ്ങൾ ക്രിസ്തുവിനോട് ഒന്നാകുന്നു – യോഹന്നാൻ 17:21
ഭയങ്കരവും അതിശയവുമായി നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു സങ്കീർത്തനം 39: 14