നമ്മൾ എത്രമാത്രം മെച്ചപ്പെട്ട സ്ഥിതിയിൽ ആകുന്നു എന്നിരുന്നാലും, നമുക്കെല്ലാവർക്കും നല്ല ഉപദേശങ്ങൾ ആവശ്യമാണ്, ..!
സത്യത്തിന്റെ ദൈവവചനത്തിന്റെ നല്ല ജീവിതത്തിനായുള്ള തത്വങ്ങളും മനുഷ്യന്റെ ഇന്ദ്രിയങ്ങളെ ആകർഷിച്ചേക്കില്ല, പക്ഷേ, നമ്മുടെ ഇന്ദ്രിയങ്ങൾ നമ്മെ നിയന്ത്രിക്കയും, നാം ഇന്ദ്രിയങ്ങൾക്കു പ്രവർത്തിക്കയും ചെയ്യുമ്പോൾ, ഒരു കാര്യത്തിൽ നിന്ന് മറ്റൊന്നിലേക്ക്, ലക്ഷ്യം നഷ്ടമായി, നമ്മുടെ വിളിയും അനുഗ്രഹവും നഷ്ടപ്പെടുത്തും.
നല്ലവനും നീതിമാനും ആയ മനുഷ്യന്റെ ചുവടുകൾ കർത്താവ് നയിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു,
ദൈവം നീതിമാന്റെ വഴിയിൽ പ്രസാദിക്കുകയും അവന്റെ പാതയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
നീതിമാൻ വീഴുമ്പോൾ ദൈവം അവനെ നിലം പരിചാകുവാൻ അനുവദിക്കയില്ല, ദൈവം അവന്റെ കരം പിടിച്ച് അവനെ നിലനിർത്തും. അവനിൽ വിശ്വസിക്കുന്നവർ ഒരുനാളും അപ്പത്തിനായി ഇരക്കുകയില്ല ..
“യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. ….” (യെശയ്യാവ് 48: 17)
April 3
It is because of him that you are in Christ Jesus, who has become for us wisdom from God — that is, our righteousness, holiness and redemption. —1 Corinthians 1:30