” സുഹൃദ് ബന്ധം”
നമ്മുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പദ്ധതികളും ലക്ഷ്യങ്ങളും സജീവമാക്കുകയും ചെയ്യുന്ന തരത്തിലുള്ള ബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ട്.
ഈ ദൈവിക ബന്ധങ്ങളുടെ എക്‌സ്‌പോണൻഷ്യൽ (ക്രമാതീതമായി വളരുന്ന) ശക്തി നിമിത്തം സാധാരണയായി ഒരു കാര്യം പൂർത്തിയാക്കാൻ ധാരാളം വർഷങ്ങൾ എടുത്തേക്കാവുന്ന കാര്യങ്ങൾക്ക് പോലും വളരെ കുറവ് സമയം മാത്രമേ എടുക്കൂ – ആ തരത്തിലുള്ള ബന്ധങ്ങളെ നാം തിരിച്ചറിയുകയും പരിപാലിക്കുകയും ചെയ്യണം.
മധുരമുള്ള സൗഹൃദങ്ങൾ ആത്മാവിനെ നവീകരിക്കുകയും നമ്മുടെ ഹൃദയങ്ങളെ സന്തോഷത്തോടെ ഉണർത്തുകയും ചെയ്യുന്നു, കാരണം നല്ല സുഹൃത്തുക്കൾ ദൈവസാന്നിദ്ധ്യത്തിന്റെ പരിമള ധൂപം പുറപ്പെടുവിക്കുന്ന അഭിഷേക തൈലം പോലെയാണ്.
നല്ല സൗഹൃദങ്ങൾ സ്വർണ്ണത്തേക്കാൾ വിലയുള്ളതാണ്, അവ കഠിനമായ പരീക്ഷണങ്ങളിലും വിശ്വാസത്തോടെ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കും.
എന്നിരുന്നാലും, ദൈവ വിശ്വാസം കലരാത്ത സ്നേഹ ബന്ധങ്ങൾ നാം മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ നമ്മുടെ ഹൃദയങ്ങളെ ദുഷിപ്പിക്കുന്നവയാണ്.
ഇതു നാം തിരിച്ചറിയുന്നില്ലെങ്കിൽ, വിശ്വാസം കലർന്ന സൗഹൃദങ്ങൾ നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രയോജനകരമാകുമോ, അത്രത്തോളമോ, അതിലധികമോ വിശ്വസം ഇഴ ചേരാത്ത സ്നേഹബന്ധങ്ങൾ നമ്മുടെ നന്മകളെ നശിപ്പിക്കും.
ആകയാൽ നമ്മുടെ ചങ്ങാത്തം ആരുമായിട്ടാണെന്നും, ചെലവഴിക്കുന്ന സമയങ്ങൾ എങ്ങിനെയുള്ള വ്യക്തികളുമായിട്ടാണെന്നും, സത്യസന്ധതയോടെയും, വിവേകത്തോടെയും നാം തിരിച്ചറിയണം.
പരസ്‌പരം സ്‌നേഹിക്കാനും മറ്റുള്ളവരോട് ദയയോടും വിനയത്തോടും കൂടെ പെരുമാറാനും, ദൈവവും അവിടുത്തെ വിശുദ്ധ വചനവും നമ്മെ വിളിച്ചിരിക്കുന്നു.
എന്നിരുന്നാലും, നമ്മുടെ മേൽ ദുഷിച്ച സ്വാധീനം ചെലുത്തുന്നവരുമായി സമയം ചെലവഴിക്കണമെന്ന് ഇതിനർത്ഥമില്ല.
നമ്മളെപ്പോലെ അവരെ സ്നേഹിക്കുമ്പോൾ തന്നെയും അവരുടെ തെറ്റായ പ്രവൃത്തികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ നമുക്ക് സത്യസന്ധത പുലർത്താം.
“എണ്ണയും, സുഗന്ധദ്രവ്യങ്ങളും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, ഒരു സുഹൃത്തിന്റെ മാധുര്യം, അവന്റെ ആത്മാർത്ഥമായ ആലോചനയിൽ നിന്നാണ് വരുന്നത്.” (സുഭാഷിതങ്ങൾ 27:9)
March 31
Now to him who is able to do immeasurably more than all we ask or imagine, according to his power that is at work within us, to him be glory