ദൈവം നമുക്ക് നൽകിയ ആയുധമാണ്, അനുഗ്രഹമാണ് വിശ്രമം.
ആത്മാവിനും, മനസ്സിനും വിശ്രമം ആവശ്യമാണ്. തന്റെ വിശ്രമത്തിലേയ്ക്ക് നാം പ്രവേശിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഇതു ഒരിക്കലും സാത്താൻ ഇഷ്ടപ്പെടുന്നില്ല.
നമ്മൾ എപ്പോഴും പലവിധ ജോലിയിലും, തിരക്കിലും, അസ്വസ്ഥതയിലും, പിരിമുറുക്കത്തിലും, വലിയ ഉത്കണ്ഠയിലും, ഭയത്തിലും, തളർച്ചയിലും ആയിരിക്കണമെന്നും, അങ്ങിനെ എപ്പോഴും വലിയ സമ്മർദത്തിലായിരിക്കണമെന്നതുമാണ് നമ്മളെക്കുറിച്ചുള്ള സാത്താന്റെ പദ്ധതി.
നമ്മൾ അത്തരത്തിലുള്ള ഒരു സമ്മർദ്ദാവസ്ഥയിലാണെങ്കിൽ നമ്മുടെ നോട്ടം യേശുവിലേയ്ക്കല്ല. പകരം സാഹചര്യങ്ങളിലേയ്ക്കാണ്.
ഇവിടെ നമ്മുടെ പ്രശ്നങ്ങൾ യേശുവിനേക്കാൾ വലുതാണെന്ന്, പറയാതെ തന്നെ നമ്മൾ പറയുകയാണ്.
എന്നിരുന്നാലും, നാം ദൈവത്തിൽ വിശ്രമിക്കുമ്പോൾ, ശാന്തമാകാൻ സ്വയം തീരുമാനമെടുക്കുമ്പോൾ, നാം ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് ചായുമ്പോൾ, അവൻ ആരാണെന്നും, അവന്റെ സ്വഭാവം, അവന്റെ നന്മ, അവന്റെ സ്നേഹം, എല്ലാം തിരിച്ചറിയുന്നു. ഒടുവിലായ് നമ്മുടെ എല്ലാ അവസ്ഥകൾക്കും മുകളിൽ നാം ബൈബിൾ സത്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, നമ്മുടെ ചിന്തകളിൽ ഒളിഞ്ഞിരിക്കുന്ന സാത്താന്റെ തട്ടിപ്പുകൾ നമ്മൾക്കു വെളിപ്പെടുകയും പിശാചിന്റെ നുണകൾ തള്ളിക്കളയാൻ നമ്മൾക്കു കഴിയുകയും ചെയ്യുന്നു. അപ്പോഴാണ് നമ്മൾ ശക്തരാകുന്നതു്. അപ്പോൾ നമ്മൾ ദുർബലരല്ല, പിശാചിന്റെ കുടിലതന്ത്രങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ തക്ക ജാഗ്രത പുലർത്താൻ നമ്മൾക്കു കഴിയുന്നു.
നമ്മുടെ ഹൃദയത്തെയും മനസ്സിനെയും പുനഃസ്ഥാപിക്കാനും നിറയ്ക്കാനും വീണ്ടും കേന്ദ്രീകരിക്കാനും ദൈവത്തെ നാം അനുവദിക്കണം. നമ്മൾ ആരിലാണ് വിശ്രമിക്കുന്നതെന്ന് നാം അറിയുന്നു. അവൻ ആരാണെന്നും നമ്മൾക്കറിയാം. ഇതാണ് നമ്മുടെ ശക്തി, ഇതാണ് നമ്മുടെ ആയുധങ്ങൾ. നഷ്ടങ്ങളിലും പ്രതിസന്ധികളിലും, താൻ ദൈവത്തിന്റെ മകനാണെന്ന ബോധ്യത്തിൽ ഉറച്ചുനിൽക്കുന്ന ഒരു വിശ്വാസിയെ പിശാചിന് ഒന്നും ചെയ്യാൻ കഴിയില്ല. ജീവിതം തകരുന്നതായി തോന്നുമ്പോഴും, സത്യത്തിലും ദൈവവചനത്തിലും വീണ്ടും വീണ്ടും വിശ്വസിക്കാൻ തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു ക്രിസ്ത്യാനിക്കെതിരെ സാത്താൻ ശക്തിയില്ലാത്തവനാണ് വെറും കീടമാണ്. ശത്രുവിന് നമ്മുടെ സമാധാനം കവർന്നെടുക്കാനും നമ്മൾക്കു നാശം വരുത്താനും മാത്രമേ കഴിയൂ. അതിനായ്
ദൈവത്തിന്റെ നന്മയെയും ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെയും നാം സംശയിക്കണമെന്ന് പിശാച് ആഗ്രഹിക്കുന്നു.
ദൈവം സമാധാനത്തിന്റെയും ശക്തിയുടെയും അനന്തമായ ഉറവിടമാണ്, നമ്മളെ ദൈവത്തിന് ആവശ്യമുള്ളതിനാലാണ് അവൻ നമ്മെ സൃഷ്ടിച്ചത്..!! അവൻ നമ്മുടെ ശക്തി ശ്രോതസ്സാണ്.
നമ്മുടെ സ്വന്തം ശക്തിയിലല്ല, ദൈവത്തിൽ ആശ്രയിക്കാനുള്ള, ബോധപൂർവമായ തിരഞ്ഞെടുപ്പാണ് വിശ്രമം. നമ്മുടെ പേരിൽ പ്രവർത്തിക്കാൻ ദൈവത്തിന് ഇടം നൽകുന്നതാണ് വിശ്രമം.
നമ്മുടെ ആകുലതകൾ വിട്ടുകൊടുക്കുക. നിശ്ചലമായിരിക്കുക,
“ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക;ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്;ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്. “
(സങ്കീര്‍ത്തനങ്ങള്‍ 46 : 10)
March 31
Now to him who is able to do immeasurably more than all we ask or imagine, according to his power that is at work within us, to him be glory