സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ, നിങ്ങളുടെ ഉള്ളിൽ ഉള്ളത് പുറത്തുവരും ..!
ഒരു വജ്രം എന്നാൽ – നിരന്തരമായ സമ്മർദ്ദത്തിലൂടെ കടന്നു പോയ ഒരു കൽക്കരി ആകുന്നു – അതുപോലെ നിങ്ങളുടെ ജീവിതത്തിൽ സമ്മർദ്ദങ്ങൾ അനുഭവപ്പെടുമ്പോൾ, നിങ്ങളുടെ ജീവിതത്തിലും തിളക്കം ഉണ്ടാകുവാൻ പോവുകയാണെന്ന് മനസ്സിലാക്കുക .. !!
അടുത്തത് എന്താണെന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കണമെന്ന് പിശാച് ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ജീവിതം ആസ്വദിക്കാൻ സാധിക്കയില്ല.
അതിനാൽ വിഷമിക്കുന്നത് നിർത്തുക ..!
ഇന്നലെകളെ ഭൂതകാലത്തിന്റെ ശവകല്ലറകളിലും നാളകളെ ഭാവിയുടെ ഉദരത്തിലും നിക്ഷേപിക്കുവാൻ പഠിക്കൂ ..!
ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വർത്തമാനകാലത്ത് അവൻ നിങ്ങൾക്ക് നൽകിയ ഓരോ ദിവസവും ആസ്വദിക്കുകയും ചെയ്യുക.
“നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു. ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും……” (യെശയ്യാ 43: 4-5)
September 18
Do nothing out of selfish ambition or vain conceit, but in humility consider others better than yourselves. Each of you should look not only to your own interests but also